ദുരന്തമേഖലയിലെ 107.5 ഹെക്ട‌ർ സ്ഥലം സുരക്ഷിതമല്ലെന്ന് വിദഗ്‌ധസമിതി.

ദുരന്തമേഖലയിലെ 107.5 ഹെക്ട‌ർ സ്ഥലം സുരക്ഷിതമല്ലെന്ന് വിദഗ്‌ധസമിതി.
Sep 27, 2024 05:51 PM | By PointViews Editr


കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തമേഖലയിലെ 107.5 ഹെക്ടർ സ്ഥലം സുരക്ഷിതമല്ലെന്നും വാസ്യയോഗ്യമല്ലെന്നും സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി റിപ്പോർട്ട് നൽകി. 104 ഹെക്ടർ പ്രദേശമാണ് ഉരുൾപൊട്ടലിൽ തകർന്നത്. ഇതിനോടുചേർന്നുള്ള 3.5 ഹെക്‌ടർ സ്ഥലംകൂടി അപകടകരമാണെന്നാണ് സമിതി റിപ്പോർട്ടിലുള്ളത്. ഉരുളൊഴുകിപ്പോയ വഴിയും അതിനോടുചേർന്ന് 300 മീറ്ററോളം വരുന്ന സ്ഥലവുമാണിത്. പ്രൊഫ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി.

ഉരുൾപൊട്ടി മണ്ണും പാറയുമടക്കം അൻപതുലക്ഷം ടൺ അവശിഷ്ടമാണ് ഒലിച്ചെത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. മൂന്നുലക്ഷം ടൺ മേൽമണ്ണുമാത്രം ഒലിച്ചുപോയി. സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തിലാണ് പ്രഭവകേന്ദ്രം. ഇവിടെ പാറയിൽ വിള്ളലുകൾവീണ് പാളികളായാണ് ഇരിക്കുന്നത്. പ്രഭവകേന്ദ്രത്തിൽ ഏഴ് ഹെക്ടറോളം സ്ഥലമാണ് ഇത്തരത്തിൽ പാളികളായും വിള്ളലുകളോടെയും കാണുന്നതെന്നും റിപ്പോർട്ടിലുണ്ട്. അതിമഴപെയ്താൽ വീണ്ടും അപകടസാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പ്രാദേശികമായി ഉരുൾപൊട്ടൽസാധ്യതാ മേഖലകൾ അടയാളപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. പുന്നപ്പുഴയുടെ നദീതടസംരക്ഷണം സംബന്ധിച്ച നിർദേശങ്ങൾ, കെട്ടിടനിർമാണത്തിലെ നിർദേശങ്ങൾ എന്നിവയും സമിതി റിപ്പോർട്ടിലുണ്ട്.


ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതായി പരിഗണനയിലുള്ള കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ്, മേപ്പാടി നെടുമ്പാലയിലെ എച്ച്.എം.എൽ. എസ്റ്റേറ്റ് ഭൂമി എന്നിവിടങ്ങളിൽ വീണ്ടും വിദഗ്‌ധസമിതി പരിശോധന നടത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടി പരിഗണിച്ചായിരിക്കും പുനരധിവാസം സംബന്ധിച്ച അന്തിമതീരുമാനം. സി.ഡബ്ള്യു.ആർ.ഡി.എം. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കൽ എൻ.ഐ.ടി. അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസൻ കൊളത്തയാർ, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ താരാ മനോഹരൻ, ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാഡ് ആൻഡ് റിസ്ക് അനലിസ്റ്റ് പി. പ്രദീപ്

എന്നിവരും വിദഗ്‌ധസമിതിയിൽ ഉണ്ടായിരുന്നു.

The expert committee said that 107.5 hectares of land in the disaster zone is not safe.

Related Stories
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
Top Stories